ജനുവരിയിൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ഫുട്ബോളിന് ശേഷം ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ മാറുമെന്ന് സൂചനകൾ. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ഇന്ത്യൻ പരിശീലകൻ ആൽബർട്ടോ റോക്ക ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനാവുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലാണ് കുടുംബപരമായ കാര്യങ്ങൾ കൊണ്ട് റോക്ക ബെംഗളൂരു എഫ്.സി പരിശീലക സ്ഥാനം ഒഴിഞ്ഞത്. സ്പാനിഷുകാരനായ ആൽബർട്ട് റോക്കക്ക് കീഴിലാണ് ബെംഗളൂരു എ.എഫ്.സി കപ്പ് ഫൈനൽ കളിച്ചത്. കഴിഞ്ഞ വർഷത്തെ സൂപ്പർ കപ്പും ഫെഡറേഷൻ കപ്പുമടക്കം നിരവധി കിരീടങ്ങൾ ബെംഗളൂരു എഫ്.സിക്ക് നേടി കൊടുത്ത പരിശീനലകനാണ് റോക്ക.
നേരത്തെ സ്റ്റീഫൻ കോൺസ്റ്റന്റൈനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ നടത്തിയിരുന്നു.
-Advertisement-