ഷെരീഫ് മുഹമ്മദ് ഇനി ഗോകുലം കേരളയുടെ ക്യാപ്റ്റൻ

കോഴിക്കോട് മെയ് 28 : ഗോകുലം കേരള എഫ് സിയുടെ അഫ്ഘാൻ വിദേശതാരം ഷെരീഫ് മുഹമ്മദ് ഇനി ക്ലബിനെ നയിക്കും. ഈ സീസണിൽ ഷെരീഫ് ആയിരിക്കും ക്ലബിന്റെ ക്യാപ്റ്റൻ എന്ന് ഇന്ന് ഗോകുലം അറിയിച്ചു. ഈ മാസം നടക്കുന്ന ഡ്യൂറണ്ട് കപ്പ് മുതൽ ഷെരീഫ് ആകും ക്ലബിന്റെ ക്യാപ്റ്റൻസ് ആം ബാൻഡ് ധരിക്കുക.

കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിൽ പ്രധാന പങ്ക്‌ വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്. മധ്യനിരയിൽ കളിച്ച ഷെരീഫ് ഗോകുലത്തിനു വേണ്ടി നാല് ഗോളുകൾ നേടുകയും ഏറ്റവും കൂടുതൽ പാസുകൾ (799) നൽകുകയും ചെയ്തു. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ ട്രാവു എഫ് സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരിന്നു ഗോകുലത്തിന്റെ കിരീടധാരണത്തിനു വഴിവെച്ചത്.

റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാൽദ്വീപ്സ്, എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുള്ള താരമാണ്. ഡ്യൂറണ്ട് കപ്പും ഐ ലീഗും നിലനിർത്താൻ ശ്രമിക്കുന്ന ഗോകുലത്തെ മുന്നിൽ നിന്ന് നയിക്കാൻ ഈ 31കാരനാകും എന്ന് ക്ലബ് വിശ്വസിക്കുന്നു. മിഡ്‌ഫീൽഡറായിട്ടും, പ്രതിരോധത്തിലും കളിക്കുവാൻ പറ്റുന്ന കളിക്കാരനാണ് ഷെരീഫ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here