ഇന്ത്യ നേപ്പാൾ പോരാട്ടം ഫേസ്ബുക്കിൽ ലൈവ് കാണാം

ഇന്ത്യ നേപ്പാൾ പോരാട്ടം ഫേസ്ബുക്കിൽ ലൈവ് കാണാം. രണ്ട് മത്സരങ്ങളും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെ ലഭ്യമാകുമെന്ന് എ ഐ എഫ് എഫ് അറിയിച്ചു സെപ്റ്റംബർ 2, 5 തീയതികളിൽ ആകും മത്സരം. രണ്ട് മത്സരങ്ങളും വൈകുന്നേരം 5.15ന് ആരംഭിക്കും.

നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഈ മത്സരങ്ങൾക്ക് മുന്നോടിയായി 25 അംഗം ടീം ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും നേപ്പാളും സാഫ് കപ്പിനായുള്ള ഒരുക്കത്തിലാണ്. അതിനായാണ് ഫ്രണ്ട്ലി കളിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here