ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ സമനില വഴങ്ങാതിയതിൽ നിരാശയുണ്ടെന്ന് തുറന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. വിലയേറിയ മൂന്നു പോയന്റുകളാണ് കൊച്ചിയിൽ നഷ്ടപ്പെട്ടതെന്ന് പറഞ്ഞ ആശാൻ പ്രഞ്ചാലിന്റെ ഗോളിനെ പ്രശംസിച്ചു.
കൊച്ചിയിൽ സർവ്വാധിപത്യം മഞ്ഞപ്പടയ്ക്കായിരുന്നു. അവസാന നിമിഷത്തെ അദ്ഭുത ഗോൾ ബ്ലാസ്റ്റേഴ്സിനെതിരായി. അവസാന മിനിറ്റുകളിൽ പ്രതിരോധത്തിലൂന്നിയത് ബ്ലാസ്റ്റേഴ്സിന് എതിരായി. ഒരു ഗോളിന്റെ ലീഡും മൂന്നു പോയന്റുമാണ് അവസാനം ബ്ലാസ്റ്റേഴ്സ് തുലച്ച് കളഞ്ഞത്. പടിക്കൽ ചെന്ന് കലമുടയ്ക്കുന്ന രീതി ഇനി ആവർത്തിക്കില്ലെന്നും പരിശീലകൻ ഉറപ്പ് നൽകി.
-Advertisement-