കേരള ബ്ലാസ്റ്റേഴ്സ് ലെഗസിയുടെ ഭാഗമാകുന്നു. ഡ്യൂറന്റ് കപ്പിന് തയ്യാറെടുക്കുകയാണ് മഞ്ഞപ്പട. 2021 സെപ്തംബര്‍ 5 മുതല്‍ ഒക്ടോബര്‍ 3 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പങ്കെടുക്കുന്നത്. കന്നിയങ്കത്തിന് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി എത്തിയിരിക്കുകയാണ് കേരള ഫുട്ബോൾ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട.
1888ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിന്, ഡ്യൂറന്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൊസൈറ്റി (ഡിഎഫ്ടിഎസ്) ആണ് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായതിനാല്‍, പ്രസിഡന്റ്‌സ് കപ്പ്, ഡ്യൂറന്റ് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്ന് വിശിഷ്ടമായ ട്രോഫികളാണ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്‍മാര്‍ക്ക് ലഭിക്കുക.
-Advertisement-