കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യയിൽ കളിക്കും. ജിങ്കൻ ക്രൊയേഷ്യൻ ക്ലബായ സിബെനെകിൽ കരാർ ഒപ്പുവെച്ചു. തന്റെ യൂറോപ്യൻ സ്വപ്നം യാഥാർത്ഥ്യമായെന്നാണ് ക്ലബ്ബിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റ് വന്നതിന് ശേഷം ജിങ്കൻ പ്രതികരിച്ചത്.
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ നെടും തൂണായിരുന്ന ജിങ്കൻ ക്രൊയേഷ്യൻ ക്ലബുമായി രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഈ ആഴ്ച തന്നെ ജിങ്കൻ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്യും. ജിങ്കന്റെ യൂറോപ്യൻ അരങ്ങേറ്റം എത്രയും പെട്ടെന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-Advertisement-