ഇന്ത്യൻ ദേശീയ ഗാനം ചൊല്ലി മുംബൈ സിറ്റിയുടെ വിദേശ താരം ലൂസിയൻ ഗോയൻ. സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ആ വീഡിയോ. ഇന്നലെ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിലാണ് ഇന്ത്യൻ ദേശീയ ഗാനം മുംബൈ സിറ്റിയുടെ പ്രതിരോധ താരം ഏറ്റുവാങ്ങിയത്. മുംബൈ സിറ്റിയുടെ റൊമാനിയന്‍ താരം ലൂസിയൻ ഗോയന്‍ സോഷ്യൽ മീഡിയയിൽ കയ്യടി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
2016 മുതല്‍ ഇന്ത്യൻ സൂപ്പർ ലീഗിലുണ്ട് ലൂസിയൻ ഗോയൻ. മുംബൈ സിറ്റിയുടെ മുൻ നായകൻ കൂടിയാണ് ഇദ്ദേഹം. ഇന്ത്യൻ ദേശീയ ഗാനം കൃത്യമായി ആലപിക്കുന്ന ഗോയൽ രംഗങ്ങൾ ഇപ്പോൾ വൈറലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നു ഗോളുകളാണ് ഈ പ്രതിരോധ താരത്തിന്റെ സമ്പാദ്യം.
-Advertisement-