ഖത്തറും സെർബിയയുമല്ല, കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഇത്തവണ ഗോവയിൽ നടക്കും. ഖത്തർ, സെർബിയ തുടങ്ങിയ വിദേശ രാജ്യങ്ങളെ ഒഴിവാക്കി ഐഎസ്എൽ നടക്ക്കുന്ന ഗോവയിൽ വെച്ച് പ്രീസീസൺ നടത്താൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. ഗോവയിൽ തന്നെ ട്രെയിനിംഗും ഗ്രൗണ്ട് ഫെസിലിറ്റികളും കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരം. കൊറോണയാണ് വിദേശ ട്രിപ്പിനായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
കഴിഞ്ഞ തവണ വിദേശത്തേക്ക് പറന്ന് നാണംകെട്ട് പ്രീ സീസൺ ഇല്ലാതെ മടങ്ങിയ ബ്ലാസ്റ്റേഴ്സിനെ ആരാധകർ മറന്ന് കാണില്ല. എന്നാൽ ഇത്തവണ ഇന്ത്യയിൽ നിന്ന് തന്നെ ടീമിനെ ഒരുക്കി ഇറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. ഗ്രൗണ്ട് തീരുമാനിച്ച് കഴിഞ്ഞാൽ ഗോവയിലേക്ക് താരങ്ങളെയും ടെക്നീഷ്യൻസിനെയും എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുന്നത്.
-Advertisement-