ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി രക്ഷകനായത്. കളിയുടെ 79ആം മിനുട്ടിൽ ആയിരുന്നു ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് നൽകിയത്.
ഇടതു വിങ്ങിൽ നിന്ന് മലയാളി താരം ആശിഖ് കുരുണിയൻ നൽകിയ ക്രോസ് ഹെഡറിലൂടെ ഛേത്രി ഗോളാക്കി. വൈകാതെ സുരേഷിന്റെ പാസ്സിൽ രണ്ടാം ഗോളും അദ്ദേഹം നേടി. ഇപ്പോൾ 6 പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമതാണ് ഇന്ത്യ. അഫ്ഗാനെ തോൽപ്പിച്ചാൽ ഏഷ്യൻ യോഗ്യത ഇന്ത്യക്ക് നേടാം.
-Advertisement-